സ്വര്‍ണ്ണ വിലയില്‍ ഇന്നും വര്‍ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. 400 രൂപയാണ് ഇന്ന് സ്വര്‍ണ്ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 72,600 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,075 രൂപയായി. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു.

ഇന്നലെ മാത്രം ഒറ്റയടിക്ക് 2,000 രൂപയാണ് പവന് വര്‍ധിച്ചത്. ഈ മാസം 12നാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചിരുന്നു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സ്വര്‍ണ്ണ വില മുന്നോട്ട് കുതിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *