
കാര്‍ഷിക മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകളും മറ്റും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ച് വിവരങ്ങള്‍ കൈമാറുകയാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ കൃഷിവകുപ്പിന്റെ സ്റ്റാള്‍. ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവിച്ചറിയാവുന്ന രീതിയിലാണ് സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം നല്‍കാനും ഡ്രോണ്‍ പ്രവര്‍ത്തനം അടുത്തറിയാനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളിലുണ്ട്.കൃഷി വകുപ്പിന്റെ സ്വന്തം ബ്രാന്‍ഡായ കേരളഗ്രോ ഉല്‍പന്നങ്ങളുടെയുംമില്ലറ്റ് ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും കതിര്‍ ആപ്പ് രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക്കും സ്റ്റാളിന്റെ ഭാഗമായുണ്ട്. കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ ഫ്‌ളാഗ്ഷിപ്പ് പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും വിളകളിലെ രോഗകീട നിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടര്‍ സേവനവും ഇവിടെയുണ്ട്.