” ഇസ്ലാമിക പ്രസ്ഥാനം ജീവിത അടയാളങ്ങൾ” പുസ്തകത്തിന്റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു.ഇന്ന് വൈകീട്ട് കോഴിക്കോട് കേശവമേനോൻ ഹാളിലാണ് പ്രകാശന ചടങ്ങ് നടന്നത്.ജമാ അത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി ആരിഫലി അടുത്തിടെ മരണപ്പെട്ട നുസ്ഹയുടെ നാല്‌ വയസുകാരനായ മകൻ ജരീറിന് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ ചരിത്രവും പാരമ്പര്യവും പിഴുതുമാറ്റുവാനുള്ള ബോധ പൂർവമായ ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മുസ്ലിം പാരമ്പര്യത്തെയും ചരിത്രത്തെയും ശരിയാം വിധം അടയാളപ്പെടുത്തുക എന്നുള്ളത് രചനാത്മകമായ ഇടപെടലാണെന്ന് പ്രകാശനം നിർവഹിച്ചുകൊണ്ട് ജമാ അത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി ആരിഫലി പറഞ്ഞു.എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), ശൈഖ് മുഹമ്മദ് കാരകുന്ന് (സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി കേരള), പി. റുക്‌സാന (ജനറല്‍ സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം), ബഷീര്‍ തൃപ്പനച്ചി (സംസ്ഥാന സമിതിയംഗം, സോളിഡാരിറ്റി), അംജദ് അലി (സംസ്ഥാന പ്രസിഡന്റ്, എസ്.ഐ.ഒ), ലുലു മര്‍ജാന്‍ (സെക്രട്ടറി, ജി.ഐ.ഒ കേരള), സദറുദ്ദീന്‍ വാഴക്കാട്( സീനിയര്‍ സബ് എഡിറ്റര്‍, പ്രബോധനം), ഫൈസല്‍ പൈങ്ങോട്ടായി (സിറ്റി പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി കോഴിക്കോട്) തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *