തൃക്കരിപ്പൂര്‍: ഇളംബച്ചി തെക്കുമ്പാട്ട് ബൈക്ക് ടെലിഫോണ്‍ ജങ്ഷന്‍ ബോക്‌സില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഷാനിദ് (26), സുഹൃത്ത് പെരുമ്പയിലെ സുഹൈല്‍ (26) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് അപകടം. പയ്യന്നൂരില്‍നിന്ന് തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെക്കുമ്പാട് ബസ് സ്റ്റോപ്പ് പരിസരത്ത് നിയന്ത്രണം വിട്ട് ടെലിഫോണ്‍ ജങ്ഷന്‍ ബോക്‌സില്‍ ഇടിച്ചു തെറിക്കുകയായിരുന്നു.