കോഴിക്കോട്: കോഴിക്കോട് ഭട്ട് റോഡില്‍ കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തുകയായിരുന്നു. പുകയും തീയും ഉണ്ടായതോടെ കാര്‍ നിര്‍ത്തി. ഡ്രൈവര്‍ക്ക് പുറത്തേക്കിറങ്ങാന്‍ ഓടിക്കൂടിയവര്‍ ഡോര്‍ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങി. അടുത്ത നിമിഷം കാറില്‍ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
