ഒളിമ്പിക് ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷയുയര്‍ത്തിയ ഇന്ത്യന്‍ താരം അദിതി അശോകിന് ഒടുവില്‍ മെഡൽ നഷ്ടം.

കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -12 പാര്‍ പോയന്റുമായി രണ്ടാമതുണ്ടായിരുന്ന ഇന്ത്യൻ താരം ശനിയാഴ്ച നാലാമത്തെയും അവസാനത്തെയും റൗണ്ട് മത്സരം അവസാനിച്ചപ്പോള്‍ നാലാം സ്‌ഥാനത്താണ് ഫിനിഷ് ചെയ്തത്. മെഡല്‍ നഷ്ടമായെങ്കിലും ഗോള്‍ഫില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.

മൂന്ന് റൗണ്ട് അവസാനിച്ചപ്പോൾ രണ്ടാമതുണ്ടായിരുന്ന ഇന്ത്യൻ താരത്തെ ശനിയാഴ്ച നാലാം റൗണ്ടില്‍ ജപ്പാന്റെ മോനെ ഇനാമി 10 ബെര്‍ഡീസുമായി മറികടക്കുകയായിരുന്നു.

-17 പാര്‍ പോയന്റും 267 സ്‌ട്രോക്കുകളുമായി മത്സരം അവസാനിപ്പിച്ച അമേരിക്കയുടെ നെല്ലി കോര്‍ഡയാണ് സ്വര്‍ണ മെഡല്‍ ജേതാവ്.
-16 പാര്‍ പോയന്റും 268 സ്‌ട്രോക്കുകളുമായി സമനില പാലിച്ച ജപ്പാന്റെ മോനെ ഇനാമിയും ന്യൂസീലന്‍ഡിന്റെ ലിഡിയ കോയും വെള്ളി മെഡലിനായി വീണ്ടും മത്സരിക്കും.
നാലു റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -15 പാര്‍ പോയന്റുമായി അദിതി നാലാം സ്ഥാനത്തായി. 269 സ്‌ട്രോക്കുകളാണ് നാലു റൗണ്ടുകളിലുമായി താരത്തിന് വേണ്ടിവന്നത്.

ശനിയാഴ്ച നാലാം റൗണ്ട് മത്സരത്തിനിടെ ഇടിമിന്നല്‍ കാരണം മത്സരം ഇടയ്ക്ക് വെച്ച് നിര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *