ടോക്കിയോ ഒളിംപിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയക്ക് വെങ്കല മെഡൽ. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ കസാഖിസ്താന്റെ ദൗലത്ത് നിയാസ്ബെക്കോവിനെയാണ് ബജ്‌രംഗ് പൂനിയ 8–0 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ നേട്ടമാണിത്.
ക്വാര്‍ട്ടറില്‍ ഇറാൻ താരം മൊര്‍ത്തേസ ഗിയാസിയെ തോൽപിച്ചാണ് ഇന്ത്യൻ താരം സെമിയിലെത്തിയത്. എന്നാൽ സെമിയിൽ പരാജയപ്പെട്ട താരം മൂന്നാം മെഡലിനായുള്ള പോരാട്ടത്തിലേക്ക് എത്തുകയായിരുന്നു.