ഐ.എസ്.ആര്‍.ഒ. രൂപകല്പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എല്‍.വി.) ആദ്യവിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. രണ്ട് ഉപഗ്രഹങ്ങളെ വഹിച്ചാണ് എസ്എസ്എല്‍വിയുടെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസും ആസാദി സാറ്റുമാണ് ഭ്രമണപഥത്തിലേക്ക് എത്തുക. ആവശ്യാനുസരണം ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ ഇസ്റോയുടെ കഴിവ് തെളിയിക്കുകയാണ് കന്നി വിക്ഷേപണം. രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേ‍ഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും.

വിക്ഷേപണത്തിന് ശേഷം 3 ഘട്ടങ്ങള്‍ക്ക് ശേഷം. 12 മിനുട്ടും 36 സെക്കന്‍റും പിന്നിട്ടപ്പോള്‍ ഇഒഎസ 2 ഭ്രമണപഥത്തിലെത്തി. അൻപത് സെക്കന്‍റുകൾ കൂടി പിന്നിടുമ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തി.പതിവില്‍ നിന്ന് വ്യത്യസ്തമായി വിക്ഷേപണത്തിന് ആറര മണിക്കൂര്‍ മുമ്പുതന്നെ എസ്എസ്എല്‍വിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരുന്നു. നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗണ്‍ സമയം കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *