കോഴിക്കോടിന്റെ വികസനത്തിന് ജനങ്ങൾക്കൊപ്പമുള്ള തന്റെ പ്രവർത്തനത്തിന് പിന്തുണ വർധിക്കുന്നതിനാൽ ഈ തെരഞ്ഞെടുപ്പിലും വിജയഭൂരിപക്ഷം ഉയരുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ. നെടുങ്ങോട്ടൂർമാതൃ ബന്ധു വിദ്യാശാല എഎൽപി സ്കൂളിൽ എമ്പത്തിനാലാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷം നേടുമെന്നും മണ്ഡലത്തിലെബൂത്തുകളിൽ കാലത്ത് തന്നെ നീണ്ട നിര അതാണ് സൂചിപ്പിക്കുന്നതെന്നും എം കെ രാഘവൻ പറഞ്ഞു.ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വെല്ലുവിളിയായി വളരുന്ന ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയ്ക്ക്  മാത്രമേ സാധിക്കുകയുള്ളൂവെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് തന്റെ കരുത്തെന്നും എം.കെ. രാഘവൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *