ന്യൂഡൽഹി: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ‌ബി‌എ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരി​ഗണനയിലാണ്.

കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്‍റെ യോ​ഗത്തിൽ ശനിയാഴ്ചകൾ ബാങ്ക് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം യൂണിയനുകൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഈ ആവശ്യത്തിന് ഐബിഎ അം​ഗീകാരം നൽകുകയും ധനകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.ധനകാര്യ മന്ത്രാലയത്തിന്റെ അം​ഗീകാരം കൂടി ലഭിച്ചാൽ തിങ്കൾ മുതൽ വെള്ളി വരെയായിരിക്കും ഇനി ബാങ്കുകളുടെ പ്രവർത്തനം. അതേമസയം, ആഴ്ചയിൽ രണ്ട് ദിവസം അവധിയാകുന്ന സ്ഥിയുണ്ടായാൽ പ്രവർത്തനസമയം ദിവസം 45 മിനിറ്റ് വരെ വർധിപ്പിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *