മുണ്ടക്കൈ: മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തിരച്ചില്‍. 152 പേരെ ഇനിയും കണ്ടെത്താനുള്ളത് . സൂചിപ്പാറയിലെ സണ്‍റൈസ് വാലിയിലും ചാലിയാറിലും തിരച്ചില്‍ തുടരും. മുണ്ടക്കൈ ദുരന്തം ഉണ്ടായിട്ട് ഇന്ന് 9 ദിവസം പിന്നിടുകയാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആയി. വിവിധയിടങ്ങളില്‍ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തു. വയനാട്ടില്‍ നിന്നും 148 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 76 മൃതദേഹങ്ങളുമാണ് ഇതുവരെ ലഭിച്ചത്. ദുരന്ത മേഖലയില്‍ നിന്നും 152 പേരെ കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. ദുര്‍ഘടമായ ഇടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച കൊണ്ടുള്ള തിരച്ചില്‍ ഇന്നും തുടരും.

Leave a Reply

Your email address will not be published. Required fields are marked *