അത്താഴം ഉണ്ടാക്കാത്തതിന് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ദെഹ്റാദൂണ്‍ ദാലന്‍വാല സ്വദേശിയും ഹോട്ടലുടമയുമായ രാംസിങ്ങാണ് ഭാര്യ ഉഷാദേവി(53)യെ കൊലപ്പെടുത്തിയത്,അടിയേറ്റ് ബോധം കെട്ട് വീണ ഉഷയെ ഇയാൾ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ അപ്പോഴേക്ക് ഉഷ ദേവി മരിച്ചിരുന്നു.റാം സിംഗ് രണ്ട് വര്‍ഷം മുന്‍പാണ് ഉഷ ദേവിയെ വിവാഹം കഴിച്ചത്. റാം സിംഗിന്‍റെ ഭാര്യയും മകനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. 14 വയസുള്ള കൊച്ചുമകനും ഉഷദേവിക്കും ഒപ്പം ഡെറാഡൂണിലെ ബാല്‍ബീര്‍ ബോര്‍ഡിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്.

എന്നാല്‍ വിവാഹത്തിന് ശേഷം ബന്ധം അത്ര സുഖകരമല്ലെന്നാണ് റാം സിംഗ് തന്നെ പറയുന്നത്. പല ദിവസങ്ങളും വീട്ടില്‍ പലകാര്യത്തിലും വഴക്ക് നടക്കുമായിരുന്നു. പാചക കാര്യം സംബന്ധിച്ചാണ് പലപ്പോഴും വഴക്ക് ഉണ്ടാകാറ്. സംഭവം നടന്ന തിങ്കളാഴ്ച പതിവ് പോലെ രാത്രി വീട്ടിലെത്തിയ റാം സിംഗ് അത്താഴം ആവശ്യപ്പെട്ടെങ്കിലും പാചകം ചെയ്യാന്‍ ഉഷദേവി തയ്യാറായില്ല. ഇതോടെ വലിയ രീതിയില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *