കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം. യുഎപിഎ വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും അടക്കണം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരാണ് പ്രതികള്‍. നാലാം പ്രതിയെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി.

ശിക്ഷാവിധി സംബന്ധിച്ച വാദം കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയതിനാല്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.

2016 ജൂണ്‍ 15നാണ് സ്‌ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *