അനിൽ അംബാനിയുടെ റിലയൻസ് പവർ ലിമിറ്റഡിനെയും അതിൻ്റെ അനുബന്ധ കമ്പനികളെയും ടെൻഡറുകളിൽ ലേലം വിളിക്കുന്നതിൽ നിന്ന് വിലക്കി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. വ്യാജ ബാങ്ക് ഗ്യാരൻ്റി സമർപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മൂന്ന് വർഷത്തേക്കാണ് വിലക്ക്.1 ജിഗാവാട്ട് സോളാർ പവറിനും 2 ഗിഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിനുമുള്ള ടെൻഡർ നടക്കുന്നതിന്റെ ഭാഗമായി ജൂണിൽ എസ്ഇസിഐ ബിഡ്ഡുകൾ ക്ഷണിച്ചു. റിലയൻസ് പവറിൻ്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എൻ യു ബിഇഎസ്എസ് ലിമിറ്റഡ് സമർപ്പിച്ച ബിഡിലെ പൊരുത്തക്കേടുകൾ കാരണം ഇത് റദ്ദാക്കി. എന്നാൽ, കമ്പനി പിന്നീട് ഒരു വിദേശ ബാങ്ക് ഗ്യാരൻ്റി സമർപ്പിച്ചു, അതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മെയിലും അയച്ചു. എന്നാൽ, എസ്‌ബിഐ ഒരിക്കലും അത്തരത്തിലുള്ള പിന്തുണ നൽകിയിട്ടില്ലെന്നും വ്യാജ ഇമെയിൽ വിലാസത്തിൽ നിന്നാണ് ഇമെയിൽ അയച്ചതെന്നും വിഷയത്തിൽ എസ്ഇസിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ ബാങ്ക് ഗ്യാരൻ്റി നൽകിയതിന് മൂന്നാം കക്ഷിയായ ഏജൻസിയെ ആണ് റിലയൻസ് കുറ്റപ്പെടുത്തിയത്. എന്നാൽ എസ്ഇസിഐയുടെ അന്വേഷണത്തിൽ ഒരു മൂന്നാം കക്ഷിയെയും പരാമർശിച്ചിട്ടില്ല. ഇതോടെ റിലയൻസ് പവർ, റിലയൻസ് എൻ യു ബിഇഎസ്എസ് ലിമിറ്റഡ് എന്നിവയ്ക്കെതിരെ നടപടി എടുക്കാൻ എസ്ഇസിഐ തീരുമാനിച്ചു. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്ന് മാത്രമാണ് ഈ വിലക്ക്. മുൻപ് ഓഗസ്റ്റിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അംബാനിയെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കുകയും 25 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണൽ സെബിയെ ഒക്ടോബറിൽ പിഴ ഈടാക്കുന്നത് തടഞ്ഞെങ്കിലും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്നുള്ള വിലക്ക് തുടരുകയാണ്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020