ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് മുന്നേറ്റം.എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ഇത്തവണ ആംആദ്മി പാർട്ടി കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു.കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് പുറത്ത് വരുന്ന ഫലങ്ങള്‍ കാണിക്കുന്നത്.125 സീറ്റുകളില്‍ എഎപിമുന്നേറുമ്പോള്‍ 119 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്.6 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റമുള്ളത്. 2017-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് തിരിച്ചടിയാണ് നിലവിലെ ഫലം വ്യക്തമാക്കുന്നത്.250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില.

ആകെ 250 വീതം സ്ഥാനാർഥികളെയാണ് ബിജെപിയും എഎപിയും മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. കോൺഗ്രസിന് 247 മത്സരാർഥികളുണ്ട്. 382 സ്വതന്ത്രരും മത്സരിക്കുന്നു. മായാവതിയുടെ ബിഎസ്പി 132 വാർഡുകളിൽ മത്സരിച്ചപ്പോൾ എൻസിപി 26ലും ജെഡിയും 22 സീറ്റുകളിലും മത്സരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *