ലോകത്തെവിടെയും ട്രാൻസ്‍ജെൻഡർ കമ്മ്യൂണിറ്റിക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. ചെറിയൊരു ശതമാനം മാത്രമാണ് അവരെ ഇന്നും അംഗീകരിക്കുന്നത്. എല്ലാ തരത്തിലുമുള്ള അവരുടെ അവകാശങ്ങൾ അടിച്ചമർത്തുന്നതും ലോകത്ത് പലയിടങ്ങളിലും കാണാൻ സാധിക്കും.ഈ വിവേചനവും അതിക്രമങ്ങളും കാരണം തന്നെ വലിയൊരു വിഭാഗം പേരും വേണ്ട വിദ്യാഭ്യാസം പോലും നേടാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇത് പിന്നീടുള്ള ജീവിതത്തിലും ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതനിലവാരത്തെയും പുരോഗതിയേയും കാര്യമായി ബാധിക്കാറുണ്ട്. ഈ നീതിനിഷേധത്തിനെതിരെ പലപ്പോഴും പലരും ഒന്നും ചെയ്യാറില്ല. എന്നാലിപ്പോൾ വാർത്തയാവുന്നത് മഹാരാഷ്ട്രയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കാൻ പോകുന്നു എന്ന വിവരമാണ്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം മഹാരാഷ്ട്രയിലുടനീളമുള്ള പൊതു സർവ്വകലാശാലകളിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ സമ്മതിച്ചതായിട്ടാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ സർവ്വകലാശാല അധികൃതർ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് എല്ലാ തരത്തിലുള്ള ആളുകളെയും ഉൾക്കൊള്ളാനും വിദ്യാഭ്യാസത്തിന് തുല്യമായ അവസരങ്ങൾ നൽകാനും സഹായകമാകും എന്ന് വിശ്വസിക്കപ്പെടുന്നു.പൊതുസർവ്വകലാശാലകളിലും അഫിലിയേറ്റഡായിട്ടുള്ള മറ്റ് സ്ഥാപനങ്ങളിലും ഇതുവഴി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം ലഭിക്കും എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ ചന്ദ്രകാന്ത് പാട്ടീൽ ഇതു സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചത്. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും അതത് ഫണ്ട് ഉപയോഗിച്ച് വഹിക്കണമെന്നും മന്ത്രി സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള മന്ത്രിയുടെ നിർദ്ദേശം എല്ലാ വൈസ് ചാൻസലർമാരും ഒരുപോലെ അംഗീകരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
