സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നൽകി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനമുയരുന്നതിനിടെ, വീഴ്ച വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. സ്മാർട്ട് സിറ്റി കരാറിൽ സർക്കാർ വീഴ്ച വ്യക്തമാക്കുന്ന വിവരാവകാശ രേഖകളാണ് പുറത്ത് വന്നത്. പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടില്ലെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. പദ്ധതി എന്നാണ് പൂർത്തിയാക്കേണ്ടത് എന്നതിൽ പ്രത്യേകിച്ച് തിയതി നിശ്ചയിച്ചിട്ടിലെന്നായിരുന്നു വിവരാവകാശപ്രകാരമുളള ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയത്. 2007 ഒപ്പിട്ട പദ്ധതിക്ക് 2022 ലും ക്ലോസിംങ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല. സമയബന്ധിതമായി പൂർത്തിയാക്കേണ്ട പദ്ധതി ഒരു ഘട്ടത്തിലും സർക്കാർ മേൽനോട്ടവും ഉണ്ടായിട്ടില്ല. 5 നടപടികൾ സർക്കാർ നൽകി പൂർത്തിയാക്കുന്ന ദിവസം മുതൽ 10 വർഷത്തേക്ക് എന്നതാണ് കരാറിലെ വ്യവസ്ഥയെന്നായിന്നു സർക്കാർ വാദം. എന്നാൽ ഇതൊന്നും സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. സെസ് അനുമതി ലഭ്യമാക്കിയത് അടക്കം കൃത്യം സമയത്ത് നടപടികൾ പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അതും രേഖയിൽ ഇല്ല. ടീകോമിന് എതിരെ സർക്കാരിന് മുന്നിലുണ്ടാകാവുന്ന നിയമ വഴി അടച്ചതും സർക്കാർ തന്നെയെന്ന് ഈ രേഖകളിൽ നിന്നും വ്യക്തമാണ്. അതായത് പദ്ധതി എന്ന് പൂർത്തിയാക്കണമെന്നതിൽ കരാറിൽ വ്യക്തതയില്ല.വിഷയം കോടതിയിലെത്തിയാൽ ക്ലോസിംങ് ഡേറ്റ് ഇല്ലാത്തതിനാൽ കരാർ ലംഘനമില്ലെന്ന് ടീ കോമിന് വാദിക്കാം. മുന്നോട്ടുള്ള നിയമ നടപടിയിൽ സർക്കാർ വാദങ്ങൾ സർക്കാർ തന്നെ ദുർബലപ്പെടുത്തിയെന്നും വ്യക്തമാണ്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020