തിരുവനന്തപുരം: പാലോട് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അഭിജിത്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. തഹസില്‍ദാര്‍ സജി എസിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിനിടെ ആര്‍ഡിഒ തെളിവെടുപ്പിനായി പാലോടെ വീട്ടിലെത്തും.

ഇന്നലെയാണ് ഭര്‍തൃവീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് മടങ്ങിവന്ന അഭിജിത്ത് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ അഭിജിത്തിനും അമ്മയ്ക്കുമെതിരെ ഇന്ദുജയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *