വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ച കേസിൽ വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അഡ്വ.ശ്യാമിലിയെ മര്‍ദ്ദിച്ച കേസിൽ അഡ്വ ബെയ്ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ മെയ് 13 നാണ് സംഭവം നടന്നത്. ജൂനിയർ അഭിഭാഷകരുടെ തര്‍ക്കത്തിനിടെയാണ് മർദനമുണ്ടായത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. സംഭവ ശേഷം ഒളിവില്‍പോയ ബെയലിൻ ദാസിനെ മൂന്നാം ദിവസമാണ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്ന് തുമ്പ പൊലീസാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *