കുന്ദമംഗലം മഹല്ല് സുന്നി ജുമാ മസ്ജിദ് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സുന്നി എ.പി വിഭാഗത്തിന് വീണ്ടും ജയം. ആകെയുള്ള 15 അംഗ ഭരണസമിതിയിൽ സുന്നി വിഭാഗത്തിൽ നിന്നും മുഴുവൻ പേരും വിജയിച്ചു.
കഴിഞ്ഞ തവണ നടന്ന തിരെഞ്ഞെടുപ്പിൽ ഒരംഗത്തിൻ്റെ ഭൂരിപക്ഷത്തിൽ സുന്നി വിഭാഗത്തിനായിരുന്നു പള്ളിയുടെ ഭരണം ലഭിച്ചിരുന്നത്. വീറും വാശിയും ഏറെയുണ്ടായിരുന്ന തിരെഞ്ഞെടുപ്പിൽ എതിർഭാഗത്തിലെ മുഴുവൻ അംഗങ്ങളും പരാജയപ്പെട്ടു

നിലവിലെ കമ്മറ്റിയുടെ കാലാവധി അവസാനിക്കാറായ സമയത്ത് ഇരു വിഭാഗവും യോജിച്ച് ഭരണം നടത്തുന്നതിന് വേണ്ടി മധ്യസ്ഥർ മുഖാന്തിരവും രണ്ട് സംഘടനകളുടെയും പ്രത്രേകം ചുമതലപ്പെടുത്തിയ ജില്ലാ ഭാരവാഹികൾ തമ്മിലും ചർച്ചകൾ നടന്നങ്കിലും തീരുമാനമായില്ല. ഇതേ തുടർന്നാണ് വീണ്ടും തിരെഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടായത്.

മഹല്ലിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തിയും, വോട്ടർമാരെ നേരിൽ കണ്ടും, സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയും സുന്നി ഇരുവിഭാഗവും പ്രചാരണ രംഗത്ത് ഏറെ മുന്നിലായിരുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയകൾ രാത്രിയാണ്അവസാനിച്ചത് അഡ്വ: സലാഹുദ്ധീനായിരുന്നു. റിട്ടേണിംഗ് ഓഫിസർ.കുന്നമംഗലം എസ് എച്ച് കിരൺ നേതൃത്വത്തിൽ വലിയൊരു പോലീസ് സംഘംസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു എ എം എൽ പി സ്കൂളിൽ വച്ചാണ് ഇലക്ഷൻ നടന്നത്

Leave a Reply

Your email address will not be published. Required fields are marked *