ജനുവരി 10 മുതൽ 31 വരെ രണ്ട് വാക്സിനും എടുത്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ചെന്നൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്ന് ദക്ഷിണ റെയിൽവേ. സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാനാകില്ലെന്ന് ഒമിക്‌റോൺ തരംഗത്തെ തുടർന്ന് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ റെയിൽവേ അറിയിച്ചു.ഈ കാലയളവിൽ മൊബൈലിലൂടെ ടിക്കറ്റ് എടുക്കുന്ന സംവിധാനവും നിർത്തിവെക്കുമെന്ന് റെയിൽവെ അറിയിച്ചു.

തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 8,981 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും, സംസ്ഥാന തലസ്ഥാനത്ത് മാത്രം 4,531 കേസുകൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *