ക്യാബിൻ ക്രൂവിന്റെ യൂണിഫോമിന്റെ മാറ്റംവരുത്തി ബ്രിട്ടീഷ് എയർവെയ്സ്.ഏകദേശം 20 വർഷത്തിനിടെ ആദ്യമായാണ് ബ്രിട്ടീഷ് എയർവെയ്‌സ് യൂണിഫോം മാറ്റുന്നത്. പുതിയ യൂണിഫോമിൽ ഹിജാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിജാബ് അണിയേണ്ടവർക്ക് അതാവാമെന്ന് വാർത്താ കുറിപ്പിലൂടെ ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു.ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഓസ്‌വാൾഡ് ബോട്ടങ്ങിന്റെ അഞ്ച് വർഷം നീണ്ട പരിശ്രമ ഫലമാണ് പുതിയ യൂണിഫോം. സ്ത്രീകൾക്ക് ഡ്രസിനൊപ്പം ജമ്പ്സ്യൂട്ടോ സ്കർട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവർക്ക് അതാവാം.

പുതിയ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വർക്‌ഷോപ്പുകളിൽ 1500 ജീവനക്കാർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ആറു മാസം കാർഗോ ഫ്‌ളൈറ്റുകളിലെ ജീവനക്കാർ അണിഞ്ഞുനോക്കിയതിന് ശേഷമാണ് പുതിയ യൂണിഫോം ഔദ്യോഗികമായി അവതരിപ്പിച്ചത്.പുരുഷ ജീവനക്കാർക്ക് സ്യൂട്ട് ധരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *