സിബ്ഗത്തുള്ള എം എഡിറ്റർ ജനശബ്ദം ന്യൂസ്
കെ. പി ശശികുമാര്‍ നീലേശ്വരത്തിന്റെ ശിഷ്യര്‍ കലോത്സവ വേദിയില്‍ തിളങ്ങി. കൊല്ലത്ത് വെച്ച് നടക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ ഇത്തവണയും ശശിമാഷിന്റെ ആറ് ശിഷ്യര്‍ എ ഗ്രേഡ് നേടി. കാവ്യാ മാധവന്‍ , നിഖില വിമല്‍ , ജാനറ്റ് ജയിംസ്, അനഘ നാരായണന്‍ , സ്‌നേഹ തുടങ്ങി നിരവധി സിനിമാ താരങ്ങളും കലോല്‍സവ പ്രതിഭകളും അടങ്ങിയ നിരവധി കലാകാരന്‍മാരെ വാര്‍ത്തെടുത്ത ഈ അഭിനയ ഗുരു മുപ്പത്തിരണ്ട് വര്‍ഷമായി കലോല്‍സവരംഗത്തുണ്ട്. നാടക-സിനിമാ രംഗത്തെ ശക്തമായ സാനിധ്യം കൂടിയാണ് കെ.പി ശശികുമാര്‍. അന്‍പതോളം നാടകങ്ങളില്‍ അഭിനയിച്ചു. പൂനെ വാഗ്‌ദേവത പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 32 വര്‍ഷമായി ഏകാഭി നയപരിശീലന രംഗത്താണ് മാഷ്. ഏകാഭിനയം പാവും പ്രയോഗവും – എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ്. ഭാര്യ: ജ്യോതി, മക്കള്‍ തരന്‍, ദര്‍ശന്‍.