രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കെപിസിസി പുനഃസംഘടനയിലെ അതൃപ്‌തിയും മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമാക്കി.മുൻ പ്രസിഡന്റ് എന്ന നിലയ്ക്ക് തന്നോട് പോലും ചർച്ച ചെയ്‌തില്ലെന്ന് അദ്ദേഹം വിമർശിച്ചു . ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താൻ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *