ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി രേണു രാജ് ഹൈക്കോടതിയിൽ.ചൂട് കൂടുന്നതിനാൽ ജാഗ്രത വേണമെന്ന് കോർപറേഷന് നിർദേശം നല്കിയിരുന്നുവെന്നാണ് രേണു രാജ് ഹൈ കോടതിയെ അറിയിച്ചത്. സമഗ്രമായ റിപ്പോർട്ട്
വെള്ളിയാഴ്ച്ച സമർപ്പിക്കാൻ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി.

ജില്ലാ കളക്ടർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. രണ്ട് ദിവസം കൊണ്ട് പുക അണക്കുമെന്ന് പറഞ്ഞിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് അങ്ങനെയുള്ള റിപ്പോർട്ടാണ് ഫയർ ഉദ്യോഗസ്ഥർ നൽകിയതെന്ന് കളക്ടർ വിശദീകരിച്ചു.
ജില്ലാ കളക്ടർ രേണുരാജ് നേരിട്ടും അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനായുമാണ് കോടതിയിൽ ഹാജരായത്

ജില്ലാ കലക്ടർക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി മുന്നറിയിപ്പും നൽകി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്

Leave a Reply

Your email address will not be published. Required fields are marked *