നാഗ്പൂര്‍: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ച് സായിബാബ. ജയിലില്‍ നിന്ന് ജീവനോടെ പുറത്തുവരാനായത് അത്ഭുതമാണെന്ന് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന സായിബാബയെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് കുറ്റവിമുക്തനാക്കിയിരുന്നു. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായ സായിബാബ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘ജയിലില്‍ നിന്ന് ജീവനോടെ പുറത്തുവന്നത് ഒരു അത്ഭുതമാണ്. എന്റെ ആരോഗ്യം വളരെ മോശമാണ് സംസാരിക്കാന്‍ കഴിയില്ല, ആദ്യം ചികിത്സ തേടണം അതിനു ശേഷമെ സംസാരിക്കാന്‍ കഴിയൂ. വ്യാഴാഴ്ച രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സായിബാബ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *