തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ വന്നതോടെ ചില സംസ്‌കാരം തുടങ്ങി. രാഹുല്‍ ടി.വിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുല്‍ ജയിലില്‍ കിടന്നതെന്നും അതിന് പിന്നിലെ കഥകള്‍ എന്താണെന്നും തനിക്കറിയാം. തന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ പറഞ്ഞു.

‘സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കി. തോല്‍വിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. കെ.പി.സി.സിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന് ശക്തനായ നേതാവില്ല. സോണിയാ ഗാന്ധി ആരെയും കാണുന്നില്ല. രാഹുല്‍ ഗാന്ധിക്ക് സമയമില്ല. കോണ്‍ഗ്രസിലുള്ളപ്പോള്‍ ദിവസവും അപമാനിക്കപ്പെട്ടു’ പത്മജ പറയുന്നു. തന്റെ ഫേസ്ബുക്ക് കയ്യേറിയതിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *