കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച താഴെപുത്തലത്ത് വിഷ്ണുക്ഷേത്രം റോഡ് പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി നടത്തിയത്. പൂളക്കോട് വിഷ്ണുക്ഷേത്രം, എം.ഇ.എസ് കോളേജ് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതയാണിത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പികെ ഹക്കീം മാസ്റ്റര്‍, എകെടി ചന്ദ്രന്‍, പി പ്രവീണ്‍, ടി രജിത്ത്, സി മുഹമ്മദ്, കെകെ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.