സ്ത്രീശക്തിയുടെ നേട്ടങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അവർ നൽകിയ അതുല്യമായ സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണ് അന്താരാഷ്‌ട്ര വനിതാ ദിനമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു.സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും നാം ഇന്ന് ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് നാം ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും അടിത്തറ സ്ത്രീകളാണ്. എല്ലാ സ്ത്രീകളെയും അഭിനന്ദിക്കുന്നുവെന്നും അവർക്ക് ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.രാഷ്ട്രപതി എക്സിൽ കുറിച്ചത്: “എല്ലാവർക്കും അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ! ഇന്ന് നമ്മൾ സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് യോജിച്ച ശ്രമങ്ങൾ നടത്താനും ദൃഢനിശ്ചയം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *