വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല, കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാർക്കും വേണം’; വൈറൽ ആയി മിൽമയുടെ പരസ്യ വാചകം.വനിതാദിനത്തിൽ മിൽമ പുറത്തിറക്കിയ ആ​ശംസകാർഡ് ആണ് സോഷ്യൽ മീഡിയയിലെ താരം.അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷനെന്നും പരസ്യത്തിനൊപ്പം വിശദീകരിക്കുന്നുണ്ട്. മിൽമയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് കാർഡ് ​ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാർഡിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *