തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലമായതില്‍ പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ട്. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ സേവനം കൂടുതല്‍ ഉറപ്പാക്കണമെന്നുള്‍പ്പടെ നിര്‍ദേശങ്ങളും ശിപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് ഇതര വകുപ്പുകളുടെ വീഴ്ചയാണ് മനോജ് എബ്രഹാം അന്വേഷിച്ചത്. പൂരം നടത്തിപ്പിന്റെ ഏകോപനത്തില്‍ പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല. നിര്‍ദേശങ്ങളും ശിപാര്‍ശകളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ സേവനം കൂടുതല്‍ ഉറപ്പാക്കണം. ആംബുലന്‍സ് അടക്കം കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം. വരുന്ന പൂരങ്ങളില്‍ വകുപ്പുകളുടെ ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നിര്‍ദേശം.

തൃശൂര്‍ പൂരം നടത്തിപ്പില്‍ കഴിഞ്ഞ തവണ ഉണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരം മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിന് ശേഷം പറഞ്ഞിരുന്നു. മെയ് 6 ന് നടക്കുന്ന ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *