
വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ കോഴിക്കോട് പുതിയ കേന്ദ്രം അനുവദിച്ചു.ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരം കേന്ദ്രം റദ്ദാക്കിയിരുന്നു.സര്‍വകലാശാല നടപടിയില്‍ എംപിമാരും വിദ്യാര്‍ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണു നടപടി. മലയാളികള്‍ക്ക് ഉത്തരേന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവുന്നതിനെതിരെ എം പിമാരായ ശശി തരൂര്‍, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ശക്തമായി രംഗത്തുവന്നിരുന്നു.