അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് വിചിത്ര വിവരങ്ങള്‍.’ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷയെന്ന് നവീന്‍ പറയുന്ന ചാറ്റുകള്‍ അന്വേഷണ സംഘം കണ്ടെത്തി. വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും ഏഴ് വര്‍ഷമായി നവീന്‍ ഇതിന്റെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നുമാണ് അന്വേഷണ സംഘം പറഞ്ഞത്.സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നവീനെന്ന് അന്വേഷണ സംഘം.

മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസം ഇവര്‍ക്കുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിനും ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *