തിരുവനന്തപുരം: കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. കോഴിക്കോട് 13 വും വടകരയില്‍ 10 വും സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്.

ജില്ലയില്‍ ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. വടകര ലോക്‌സഭ മണ്ഡലത്തില്‍ സ്വാതന്ത്രനായി പത്രിക നല്‍കിയ അബ്ദുള്‍ റഹീം ആണ് അവസാന ദിവസം പിന്മാറിയത്. ഇതോടെ ജില്ലയില്‍ ആകെ 23 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. വടകര മണ്ഡലത്തിലേക്ക് ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ പവിത്രന്‍ ഇ യുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളപ്പെട്ടിരുന്നു.

അന്തിമ സ്ഥാനാര്‍ഥി പട്ടിക:

കോഴിക്കോട്- ജോതിരാജ്. എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം.കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം.ടി രമേശ് (ബി.ജെ.പി), അറുമുഖന്‍ (ബി.എസ്.പി), അരവിന്ദാക്ഷന്‍ നായര്‍ എം.കെ (ഭാരതീയ ജവാന്‍ കിസാന്‍), സുഭ, രാഘവന്‍ എന്‍, ടി. രാഘവന്‍, പി. രാഘവന്‍, അബ്ദുള്‍ കരീം. കെ, അബ്ദുള്‍ കരീം, അബ്ദുള്‍ കരീം.(എല്ലാവരും സ്വതന്ത്രര്‍).

വടകര- കെ.കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി), ഷാഫി, ഷാഫി ടി.പി, മുരളീധരന്‍, കുഞ്ഞിക്കണ്ണന്‍, ശൈലജ. കെ, ശൈലജ കെ. കെ, ശൈലജ. പി (എല്ലാവരും സ്വതന്ത്രര്‍).

Leave a Reply

Your email address will not be published. Required fields are marked *