കുന്ദമംഗലം: എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കുക, അഞ്ചരക്കോടി തൊഴുദിനം വെട്ടി കുറച്ചത് പുനസ്ഥാപിക്കുക, കൂലി 600 രൂപയുംതൊഴില്‍ ദിനം 200 ഉംആക്കി ഉയര്‍ത്തുക, അശാസ്ത്രീയ എന്‍ എം എം എസ് ഉപേക്ഷിക്കുക, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
ചാത്തമംഗലത്ത് കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റി അംഗം
സ:പി ഷെപു ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലത്ത് സിഐടിയു ജില്ലാ കമ്മിറ്റി അംഗം സ:ഇ വിനോദ് കുമാര്‍ , പെരുവയലില്‍ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എം എം സുധീഷ് കുമാര്‍ ,മാവൂരില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം വി ശ്രീജ,
പെരുമണ്ണയില്‍ യൂണിയന്‍ ഏരിയാ കമ്മിറ്റി അംഗം പി ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ സമരം ഉദ്ഘാടനം ചെയ്തു.