
കുന്ദമംഗലം കേരള നോളജ് ഇക്കോണമി മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിജ്ഞാന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു .പരിശീലന പരിപാടി ബ്ലോക്ക് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി അധ്യക്ഷയായി. കെആർപി പി.പി സുധാകരൻ, ഡിആർപി വി.മോയി, കമ്മ്യൂണിറ്റി അമ്പാസിഡർ യു.സി സുമിത എന്നിവർ ക്ലാസെടുത്തു. കില തീമാറ്റിക് എക്സ്പേർട്ട് പി.ബി അനുപമകൃഷ്ണ സംസാരിച്ചു .കീ റിസോഴ്സ് പേഴ്സൺമാരായ ശ്രീനിവാസൻ ചെറുകുളത്തൂർ സ്വാഗതവും കെ ഗണേശൻ നന്ദിയും പറഞ്ഞു.