മകന്റെ കൊലയാളിക്ക് വധശിക്ഷക്ക് തൊട്ട് മുന്‍പ് മാപ്പ് നല്‍കി സൗദി പൗരന്‍. സൗദി ഹഫര്‍ അല്‍ബാത്തിനിലെ സ്വദേശി പൗരന്‍ അല്‍ഹുമൈദ് അല്‍ ഹര്‍ബിയാണ് മകന്റെ ഘാതകന് വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മാപ്പ് നല്‍കിയത്. വധശിക്ഷ നടപ്പിലാക്കുന്നത് നേരില്‍ കാണാനെത്തിയ പിതാവാണ് പ്രതിക്ക് മാപ്പ് നല്‍കിയത്. മോചനദ്രവ്യം നല്‍കി വധശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ നിരവധി തവണ പ്രതിയുടെ ബന്ധുക്കള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇദ്ദേഹം വഴങ്ങിയിരുന്നില്ല.

ശിക്ഷ നടപ്പിലാക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കവെ ഉദ്യോഗസ്ഥര്‍ പിതാവിനോട് അന്തിമ അനുമതി തേടിയപ്പോഴാണ് അദ്ദേഹം മാപ്പ് നല്‍കുന്നതായി അറിയിച്ചത്. അത്ഭുതം എന്താണെന്നാല്‍ ഒരു നഷ്ടപരിഹാരവും കൂടാതെയാണ് നിരുപാധികം ഇയാള്‍ പ്രതിക്ക് മാപ്പ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *