മുംബൈ: മുംബൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.അഞ്ചുപേര്‍ ആശുപത്രിയിലാണ്. മന്‍ഖുര്‍ദിലെ മഹാരാഷ്ട്ര നഗര്‍ ഏരിയയിലാണ് സംഭവം.

സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കന്‍ ഷവര്‍മ കഴിക്കാന്‍ പോയിരുന്നു.വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. കടയുടമകളായ ആനന്ദിനും മുഹമ്മദിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *