ഗിനിരയായി കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ. ദില്ലി എയിംസിൽ നിന്ന് സിബിഐ വിദഗ്ധോപദേശം തേടി. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സി​ദ്ധാർത്ഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്.സിദ്ധാർത്ഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്ന് സിബിഐ വ്യക്തമാക്കി. സിദ്ധാർത്ഥനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു. കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചായിരുന്നു മർദ്ദനം. സിദ്ധാർത്ഥിന് അടിയന്തര വൈദ്യ സഹായം നൽകിയില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ വിശദമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *