തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.

sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്‌സൈറ്റില്‍ പരീക്ഷാഫലം അറിയാന്‍ കഴിയും. എസ്എസ്എല്‍സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ ഈ വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ടാകും.

കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പരീഷാഫലം അറിയാന്‍ പ്രധാനമായും നാല് വെബ്‌സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവന്റെയും പിആര്‍ഡിയുടേയും ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളായിരുന്നു അത്. https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തിയാലുടന്‍ റിസള്‍ട്ട് ഓണ്‍ലൈനില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പറും ജനന തീയതിയും നല്‍കി എസ്എസ്എല്‍സി ഫലം 2025 ഓണ്‍ലൈനായി അറിയാന്‍ കഴിയും. മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇതേ വെബ്‌സൈറ്റുകളില്‍ അവസരമുണ്ടാകും. കേരള എസ്എസ്എല്‍സി പരീക്ഷാ ഫലം 2025 സ്‌കൂള്‍ തിരിച്ചും പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റില്‍ സ്‌കൂള്‍ കോഡ് നല്‍കി ഇത് അറിയാന്‍ ചെയ്യാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *