കോഴിക്കോട്: ചാലിയത്ത് നിന്നും ബേപ്പൂരിലേക്ക് പോകാന്‍ കാര്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാര്‍ പുഴയില്‍ വീണു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരെ ആറുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട മുഹമ്മദ് ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
ജങ്കാറിലേക്ക് കയറാനായി പിറകോട്ടെടുത്ത കാര്‍ നിയന്ത്രണം വിട്ട് തലകീഴായി പുഴയില്‍ ചെന്ന് പതിക്കുകയായിരുന്നു. നാട്ടുകാരും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു.