
സംസ്ഥാനത്ത് വീണ്ടും നിപ. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല.