പ്രതിപക്ഷനേതാവ് വി. ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.ഐ.എമ്മുകാരനാണെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി വി. ഡി. സതീശന്‍.

ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനില്‍ കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ചിലര്‍ ഈ രീതിയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണു വി. ഡി. സതീശന്റെ പ്രതികരണം.

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്-

എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ മാര്‍ക്‌സിസ്റ്റുകാരനാണ് എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാന്‍ ലോ അക്കാദമി ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്നോടൊപ്പം സജീവ കെ എസ് യു പ്രവര്‍ത്തകനായിരുന്നു. മാത്രമല്ല, എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹം ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത് ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *