കുന്ദമംഗലം :കുന്ദമംഗലത്തെ അഗസ്ത്യൻമൂഴിയുമായി ബന്ധിപ്പിക്കുന്ന 60വർഷത്തോളം പഴക്കമുള്ള സംസ്ഥാന പാതയിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പി ഡബ്ല്യൂ ഡി റോഡ് എൻ ഐ ടി യുടെ സ്വത്താണന്നു അവകാശപ്പെട്ടു വെച്ച ബോർഡ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എൻ ഐ ടി അധികൃതരുടെ നടപടിയിൽ എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.ബോർഡ് മാറ്റാൻ പൊതുമരാമത് വകുപ്പ് ഇടപെട്ടു നടപടി സ്വീകരിക്കണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ റഷീദ് പി, സെക്രട്ടറി ഹനീഫ പാലാഴി,അഷറഫ് പെരുമണ്ണ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *