കുന്ദമംഗലം പഞ്ചായത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഒന്നായ മാലിന്യങ്ങൾ നീക്കം ചെയ്യാനായി നടപടികൾ ആരംഭിച്ചു.കോഴിക്കോട് ജില്ലയില്‍ ഇതുവരെ ശുചിത്വ പദവി ലഭിക്കാത്ത പഞ്ചായത്താണ് കുന്ദമംഗലമെന്നും നിലവിലെ ഭരണസമിതിയുടെ മുഖ്യ അജണ്ട പരിസ്ഥിതി സൗഹൃദ പഞ്ചായത്താക്കി കുന്ദമംഗലത്തെ മാറ്റുക എന്നതാണെന്നും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ചന്ദ്രൻ തിരുവലത്ത് ജനശബ്ദവുമായുള്ള അഭിമുഖത്തിനിടെ പറഞ്ഞിരുന്നു തുടർന്നുള്ള ആദ്യ നടപടിയെന്നോണമാണ് പോസ്റ്റ് ഓഫീസിന് സമീപത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.
കെ കെ കുഞ്ഞാലി ,മുജീബ് (ആലിയ മെഡിക്കൽസ്) , പോസ്റ്റ് മാസ്റ്റർ മാണി വർഗീസ് ,ഗോപാലകൃഷ്ണൻ (സസ്യ വെജിറ്റബിൾസ്) തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *