നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
കഴിഞ്ഞ ദിവസം ഇരുവരും സേവ് ദ ഡേറ്റ് വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2019 ല്‍ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.
ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ. നിരവധി ടെലിവിഷന്‍ ഷോകളുടെയും ഭാഗമാണ് ശ്രീവിദ്യ. കഴിഞ്ഞ ദിവസം സംഗീത് ആഘോഷങ്ങളുടെ ചിത്രങ്ങളും ശ്രീവിദ്യ പങ്കുവച്ചിരുന്നു.