ബോളിവുഡിന്റെ താരദമ്പതികളായ ദീപിക പദുക്കോണിനും ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനും മകള്‍ പിറന്നു. തങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിച്ചതിന്റെ നന്ദിയും സന്തോഷവും ഇരുവരും ഉടന്‍ തന്ന സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട് അറിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. വെള്ളിയാഴ്ച ഇരുവരും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലാണ് ഇരുവരും അച്ഛനമ്മമാരായ വിവരം പുറത്തുവന്നത്.