തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടയിൽ, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അയച്ച കത്ത് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . കത്ത് ലഭിച്ച കാര്യം സംസ്ഥാന പോലീസ് മേധാവി (ഡി ജി പി) സ്ഥിരീകരിച്ചതായും, കത്ത് പരിശോധിച്ച ശേഷം നിയമപരമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി എം ആർ എൽ മാസപ്പടി ഇടപാടിൽ പി എം എൽ എ (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ ഡി ഡി ജി പിക്ക് റിപ്പോർട്ട് കൈമാറിയത് . അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *