തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണ് മുന്നോടിയായി കേരള ടീം നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെതിരെ പരിശീലന മത്സരങ്ങൾ കളിക്കും. ശ്രീനഗറിൽ സെപ്റ്റംബർ 11 മുതൽ 17 വരെയുള്ള തീയതികളിലായി രണ്ട് മത്സരങ്ങളാണ് കേരളം കളിക്കുക. വിഷ്ണു വിനോദാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. പരിചയസമ്പന്നരായ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് കേരളം കളിക്കാനിറങ്ങുക. കേരള ക്രിക്കറ്റ് ലീഗിലും സമീപകാല ടൂർണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), അഭിഷേക് ജെ നായർ, വരുൺ നയനാർ (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, അഭിഷേക് പി നായർ, സച്ചിൻ ബേബി, സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ എസ്, അഭിജിത്ത് പ്രവീൺ വി, ഏദൻ ആപ്പിൾ ടോം, അഖിൻ സത്താർ, പവൻ രാജ്, ഇബ്നുൽ അഫ്താബ്, വൈശാഖ് ചന്ദ്രൻ.
