അഞ്ചുവർഷമായി ഗുരുതമായ കരൾ രോഗം പിടിപെട്ടു ചികിത്സയിൽ കഴിയുന്ന വിജയൻ കാരന്തൂരിന്റെ ചികിത്സാ ചെലവിനായി കുന്ദമംഗലം ഓട്ടോറിക്ഷ ഡ്രൈവറും കലാകാരനുമായ പ്രജീഷ് (കുട്ടൻ) തന്റെ ഒരു ദിവസത്തെ ഓട്ടം മാറ്റിവെക്കാൻ ഒരുങ്ങുന്നു. ഒരു ദിവസം ഓട്ടോ ഓടിച്ചു ലഭിക്കുന്ന പണം അദ്ദേഹത്തിന്റെ ചികിത്സാ ചിലവിലേക്ക് സംഭാവന ചെയ്യുക എന്ന ആശയവുമായാണ് പ്രജീഷ് മുൻപോട്ട് വന്നിരിക്കുന്നത്. കുന്ദമംഗലത്തെ മറ്റ് ഓട്ടോകാർക്കും ഈ കൈകോർക്കലിൽ പങ്കാളികളാവാൻ ഇതൊരു മാതൃകാപരമായ ചുവടുവെപ്പാണ്.

‘എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ ചികിത്സാ സഹായത്തിനുള്ള പണം സ്വരൂപിക്കാൻ കഴിയണമെന്നും, ശേഷം ചികിത്സകളെല്ലാം പൂർത്തിയായി പഴയ പ്രസരിപ്പോടെ ആരോഗ്യവാനായി തിരിച്ചു വരുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി പ്രാർത്ഥിക്കുന്നുണ്ടെന്നും’ പ്രജീഷ് പറഞ്ഞു.

കൂടാതെ വിജയൻ കാരന്തൂരെന്ന വലിയ കലാകാരനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരേണ്ടത് ഏതൊരു സഹൃദയന്റെയും കടമയാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് കേരളത്തിലെ എല്ലാ ഓട്ടോറിക്ഷ തൊഴിലാളികയും ഈ ധനസഹായത്തിന് ഭാഗമാവുമെന്നും പ്രജീഷ് പ്രതീക്ഷിക്കുന്നു.

അഞ്ചുവർഷമായി തുടരുന്ന വിജയൻ കാരന്തൂരിന്റെ രോഗം കഴിഞ്ഞ മൂന്ന് മാസമായി മൂർദ്ധന്യാ വസ്ഥയിലാണ്.കരൾ മാറ്റിവക്കുകയാണ് മുമ്പിലുള്ള ഏക മാർഗം. അത് കുറഞ്ഞ ദിവസങ്ങൾക്കകം നടത്തുകയും വേണം.ഇതിനകം വലിയൊരു സംഖ്യ ചികിത്സക്ക് വേണ്ടി ചെലവ് വന്നിട്ടുണ്ട്. കരൾ മാറ്റിവെക്കുന്നതിനും പരിശോധനക്കും തുടർചികിത്സക്കും 50 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.കൂടാതെ കരൾ ദാതാവിനെ കണ്ടെത്തുകയും വേണം. അദ്ദേഹത്തെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരൻ നാടും നാട്ടുകാരും ഒന്നിച്ചു ചേർന്ന് നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

സഹായത്തിനായി തുക അയക്കേണ്ട അക്കൗണ്ട് നമ്പർ;110074549282 (കാനറാ ബാങ്ക് കുന്ദമംഗലം ബ്രാഞ്ച് )
IFSC; CNRB00 14411

Leave a Reply

Your email address will not be published. Required fields are marked *